കാത്തിരുപ്പുകൾക്ക് വിരാമം; കിംഗ് ഖാനും ദളപതിയും ഒന്നിക്കുന്നു; സംവിധാനം അറ്റ്‌ലി

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള രണ്ട് താരങ്ങളാണ് ഷാരൂഖ് ഖാനും വിജയ്‍യും. രണ്ടും പേരും കൂടിയൊരു സിനിമ എന്നത് കാലങ്ങളായുള്ള ആരാധകരുടെ സ്വപ്നമാണ്. ഇപ്പോഴിതാ ആ സ്വപ്ന കോംബോ ഒന്നിക്കുന്നു. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനിൽ വിജയ് കാമിയോ റോളിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ജവാനിൽ വിജയ് ഇല്ലെന്ന് റിലീസിന് തൊട്ടുമുന്നെയാണ് അറ്റ്ലി പറഞ്ഞത്. അത് ആരാധകരെ നിരാശരാക്കിയിരുന്നു.

“വിജയ് അണ്ണനെയും ഷാരൂഖ് സാറിനെയും ഒരുമിച്ച് ഒരു സിനിമയിൽ കൊണ്ടുവരാൻ പ്ലാൻ ഉണ്ട്. നല്ലൊരു സബ്ജക്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ. മിക്കവാറും അതായിരിക്കും എന്റെ അടുത്ത സിനിമ” അറ്റ്ലി പറഞ്ഞു.

ഷാരൂഖ് ഖാനും വിജയ്‍യും ഒരുമിക്കുമ്പോൾ ബോക്സ്ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. തെരി’, ‘മെർസൽ’, ‘ബിഗിൽ എന്നീ ചിത്രങ്ങളാണ് വിജയ്‍- അറ്റ്ലി കൂട്ടുക്കെട്ടിൽ ഇതുവരെ പിറന്നത്. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം