തലൈവര്‍ സെറ്റിലെത്തി, വിജയ് ഭക്ഷണം വിളമ്പി, നയന്‍സിനൊപ്പം സിനിമ കണ്ടു; 'ജവാന്‍' സെറ്റില്‍ ആഘോഷവുമായി ഷാരൂഖ് ഖാന്‍

‘ജവാന്‍’ ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്‍. ചെന്നൈയിലെ ചിത്രീകരണ അനുഭവങ്ങളാണ് ഷാരൂഖ് പങ്കുവച്ചിരിക്കുന്നത്. രജനികാന്ത്, നയന്‍താര, വിജയ്, വിജയ് സേതുപതി എന്നിവരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് താരം രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചത്.

”എന്തൊരു മികച്ച 30 ദിവസങ്ങള്‍. തലൈവര്‍ ഞങ്ങളുടെ സെറ്റിലെത്തി. നയന്‍താരക്കൊപ്പം സിനിമ കണ്ടു. അനിരുദ്ധിനൊപ്പം ആഘോഷിച്ചു. വിജയ് സേതുപതിക്കൊപ്പം വലിയ ചര്‍ച്ചകള്‍ നടത്തി. ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി. അറ്റ്‌ലിയ്ക്കും പ്രിയയ്ക്കും നന്ദി. ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കേണ്ടതുണ്ട്” എന്ന് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

തെന്നിന്ത്യന്‍ താരങ്ങളുടെ വലിയ നിര തന്നെ ഭാഗമാകുന്ന ചിത്രമാണ് ജവാന്‍. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. വിജയ് സേതുപതിയാണ് വില്ലനാകുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ എത്തും.

ദീപിക പദുകോണും സിനിമയില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. വിജയ്‌യും സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളുണ്ട്. പ്രിയാമണിയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തും. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. നെറ്റ്ഫ്‌ളിക്സാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം