തനിക്കെതിരെ ഒരു ഗൂഢാലോചന നടക്കുന്നത് പോലെ അവള്‍ക്ക് തോന്നിയിരുന്നു; സോണാലിയുടെ മരണത്തില്‍ കുടുംബം

ബിജെപി നേതാവും നടിയുമായ സോണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ചില ഗൂഢാലോചനകള്‍ തനിക്കെതിരെ നടക്കുന്നുണ്ടെന്ന് സോണാലി പറഞ്ഞതായി സഹോദരി വെളിപ്പെടുത്തി.

‘ചില അസ്വസ്ഥത അനുഭവപ്പെടുന്നതായി അവള്‍ പറഞ്ഞിരുന്നു. തനിക്കെതിരെ എന്തോ ഗൂഢാലോചന നടക്കുന്നതുപോലെ, എന്തോ ശരിയല്ലെന്ന് അവള്‍ക്ക് തോന്നിയിരുന്നു. അടുത്ത ദിവസം അറിയുന്നത് അവള്‍ ഇല്ലെന്ന വാര്‍ത്തയാണ്,’ സഹോദരി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എന്റെ സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകില്ല. അവള്‍ നല്ല ആരോഗ്യവതിയായിരുന്നു. സിബിഐയെക്കൊണ്ട് ശരിയായ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സോണാലിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. സഹോദരി എഎന്‍ഐയോട് പ്രതികരിച്ചു.

പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗോവ ഡിജിപി ജസ്പാല്‍ സിങ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും ഡിജിപി അറിയിച്ചു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍