'ഹണി റോസ് വേഷം മാറി വന്നതാണോ?..'; എബ്രിഡ് ഷൈനിന്റെ ക്ലിക്ക്, പുതിയ പരീക്ഷണങ്ങളുമായി ഷീലു എബ്രഹാം

പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരമാണ് ഷീലു എബ്രഹാം. ‘ഭര്‍ത്താവ് നിര്‍മ്മിക്കുന്ന സിനിമകളില്‍ ഭാര്യ അഭിനയിക്കുന്നു’, ‘ഭാര്യക്ക് അഭിനയിക്കാന്‍ വേണ്ടി ഭര്‍ത്താവ് സിനിമ നിര്‍മ്മിക്കുന്നു’.. എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഷീലുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരാറുള്ളത്.

എങ്കിലും നാടന്‍ വേഷങ്ങളില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ള താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷീലു. മോഡണ്‍ ഡ്രസില്‍ അടിമുടി മാറിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ് ഷീലുവിന്റെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എബ്രിഡ് ഷൈന് നന്ദി പറഞ്ഞു കൊണ്ടാണ് ഷീലുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു.”

”നന്ദി എബ്രിഡ് ഷൈന്‍..” എന്നാണ് ഷീലു ചിത്രത്തിനൊപ്പം നല്‍കിയ ക്യാപ്ഷന്‍. നടി മാധവിയെ പോലുണ്ട് എന്നാണ് ഈ പോസ്റ്റിന് അന്‍സിബ കമന്റ് ചെയ്തിരിക്കുന്നത്. രചന നാരയണന്‍കുട്ടി അടക്കമുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്.

ഹണി റോസിനെ പോലെയുണ്ട് എന്നാണ് ചിലരുടെ കമന്റുകള്‍. ഹണി റോസ് വേഷം മാറി വന്നതാണോ?.. എന്നുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഈ ലുക്ക് പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം, ‘വീകം’ ആണ് ഷീലുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ