35 വര്‍ഷം നീണ്ട സൗഹൃദം; അഭിമാനം തോന്നുന്നു: മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ഷിബു ബേബി ജോണ്‍

നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി് സുഹൃത്തും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. മോഹന്‍ലാല്‍ തനിക്ക് സഹോദര തുല്യനാണ്. 35 വര്‍ഷം മുമ്പാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ പരിചയം സൗഹൃദമായി വളര്‍ന്നു ഇന്നും അത് നിലനില്‍ക്കുന്നുവെന്നും ഫെയ്‌സ്ബുക്കിലെഴുതിയ ആശംസ കുറിപ്പില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു.

ലോകം ആരാധിക്കുന്ന ആ മഹാകലാകാരനെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാല്‍ ആശംസയുമായി എത്തിയിരുന്നു.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിര്‍വിശേഷമായ സ്‌നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം.പ്രിയ സുഹൃത്തിന്പ്രിയപ്പെട്ട ലാലിന്ജന്മദിനാശംസകള്‍”- ഷിബു ബേബി ജോണ്‍ കുറിച്ചു.

ജന്മദിനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകര്‍ അവയവദാന സമ്മതപത്രം നല്‍കും. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയുമൊരുക്കുമെന്നും ആരാധകര്‍ അറിയിച്ചു.

Latest Stories

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി