ഈ യുവനടന്‍ മലയാള സിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല..: ഷിബു ജി സുശീലന്‍

മലയാള സിനിമയില്‍ ചില നടീ- നടന്‍മാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ പ്രസ് മീറ്റില്‍ ആയിരുന്നു ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. ഒരു നടനെ കുറിച്ച് എടുത്തു പറഞ്ഞാണ് കുറിപ്പ്.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അംഗങ്ങളുടെയും, അത് പോലെ ഫെഫ്കയിലെ മറ്റ് യൂണിയന്‍ സഹപ്രവര്‍ത്തകരുടെയും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഡെയിലി കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്… പക്ഷേ ഇന്നലെ ഫെഫ്ക ജനറല്‍ കൌണ്‍സില്‍ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റിംഗ് നടന്നു..

പുതിയ തലമുറയിലെ അഭിനേതാക്കള്‍ ലൊക്കേഷനില്‍ കാട്ടിക്കൂടുന്ന പ്രശ്‌നങ്ങളെ പറ്റി… ഈ പ്രശ്‌നത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണ്.. ഷൂട്ടിംഗ് തുടങ്ങിയാല്‍ സമയത്തു വരില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, നമ്മള്‍ അവരോട് ദ്രോഹം ചെയ്ത പോലെയാണ് പെരുമാറ്റം… അങ്ങനെ നിരവധി തലവേദന… നമ്മള്‍ എന്തിന് ഇത് സഹിക്കണം..

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്… സിനിമ നിര്‍മ്മാതാക്കള്‍ എന്തിനാണ് ഇവരെ വെച്ച് സിനിമ എടുക്കുന്നത്.. സംവിധായകര്‍, എഴുത്തുകാര്‍ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങള്‍ ഈ പ്രശ്‌നക്കാരുടെ പുറകെ പോകാതിരിക്കുക. അവര്‍ സമാധാനത്തോടെ വീട്ടില്‍ ഇരിക്കട്ടെ… നമ്മള്‍ എന്തിന് അവരുടെ സമാധാനം കളയണം… എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷര്‍, ഉറക്കമില്ലായ്മ നമ്മള്‍ വാങ്ങണം…

അവര്‍ വീട്ടില്‍ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണര്‍ത്താന്‍ പോകരുത്.. അവരുടെ ഫോണില്‍ വിളിക്കാതിരിക്കുക.. അവര്‍ വേണ്ടുവോളം വിശ്രമിക്കട്ടെ… നമ്മള്‍ വിളിച്ചുണര്‍ത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്.. ഇങ്ങനെ സിനിമ ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മള്‍ എന്തിന് ഉള്‍പ്പെടുത്തണം.. സമാധാനത്തോടെ ജോലിയില്‍ ആത്മാര്‍ത്ഥ ഉള്ളവരെ വെച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്…

മുപ്പതു വര്‍ഷം ആയി ഞാന്‍ സിനിമയില്‍ വന്നിട്ട് ആര്‍ക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം… പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി .. അമ്മ ഭാരവാഹികളോട് സത്യത്തില്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത് എന്ന കുറ്റബോധം ഇപ്പോള്‍ എനിക്കുണ്ട്.. ഈ യുവനടന്‍ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല..

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്