അമ്മ കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ അത്ഭുതവും അഭിമാനവും: ശില്‍പ്പ ഷെട്ടി

അമ്മയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്ന് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദയുടെ സര്‍ജറി നടന്നത്.

അമ്മയുടെ ഡോക്ടര്‍ രാജീവ് ബാഗ്വതിനെ പ്രശംസിക്കുന്നുമുണ്ട് ശില്‍പ. സുഷ്മിത സെനിനു ഹൃദയാഘാതം വന്നപ്പോള്‍ ചികിത്സിച്ചതും ഇതേ ഡോക്ടറായിരുന്നു. അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് ശില്‍പ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പില്‍ പറയുന്നത്.

‘സ്വന്തം അമ്മ സര്‍ജറിയില്‍ കൂടി കടന്നു പോകുന്നത് കണ്ടു നില്‍ക്കുന്ന ഏതൊരു കുട്ടിയ്ക്കും വേദനാജനകമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്’ അമ്മ ഡോക്ടര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചു.

‘അതെ നമ്മുടെ അമ്മ വളരെ ശക്തയാണ്’, എന്നാണ് ശില്‍പയുടെ സഹോദരി ഷമിത ഷെട്ടി കുറിപ്പിനു താഴെ കമന്റു ചെയ്തത്. രവീണ ടാണ്ടന്‍, ഫാറ ഖാന്‍ എന്നിവരും അമ്മ ആരോഗ്യത്തോടെ തിരിച്ചു വരാനുള്ള ആശംസകള്‍ അറിയിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം