നീലചിത്ര വിവാദത്തിന് പിന്നാലെ അടുത്ത കേസ്; ശില്‍പ ഷെട്ടിക്കും, അമ്മയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട്

നീലചിത്ര നിര്‍മ്മാണ വിവാദത്തിന് പിന്നാലെ നടി ശില്‍പ്പ ഷെട്ടിക്കെതിരെ പുതിയ കേസ്. 21 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരിക്കുകയാണ്. വായ്പ തിരിച്ചടവ് സംബന്ധിച്ച് വഞ്ചനാ കേസില്‍ ശില്‍പയ്ക്കും അമ്മ സുനന്ദയ്ക്കും സഹോദരി ഷമിതയ്ക്കും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് (അന്ധേരി കോടതി) ആര്‍ ആര്‍ ഖാന്‍ ഈ ആഴ്ച ആദ്യം സമന്‍സ് അയച്ചിരുന്നു. ശില്‍പയും മാതാവും തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് ജ്യോത്സ്ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്.

വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ലഖ്‌നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും. ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്‌നൗ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണാണ് ശില്‍പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍. വെല്‍നസ് സെന്ററിന്റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പുതിയ സെന്ററിന്റെ പേരില്‍ രണ്ടുപേരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം