പുതുവര്‍ഷത്തില്‍ പുതിയ തുടക്കം; വിവാഹനിശ്ചയ ചിത്രങ്ങളുമായി ഷൈന്‍ ടോം ചാക്കോ

പുതുവര്‍ഷത്തില്‍ ജീവിതത്തില്‍ പുതിയ തുടക്കവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രണയിനി തനൂജയ്‌ക്കൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങളാണ് ഷൈന്‍ പങ്കുവച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനെയും തനൂജയെയും അഭിനന്ദിച്ച് എത്തുന്നത്. ഈ വര്‍ഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.

സിനിമാ പ്രമോഷനും മറ്റു ചടങ്ങുകള്‍ക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള നിരവധി പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്.

Read more

അതേസമയം, മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആയിരുന്നു ഷൈനിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ‘മലയാളി ഫ്രം ഇന്ത്യ’, ‘അയ്യര്‍ കണ്ട ദുബായ്’ എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവര എന്ന ചിത്രത്തിലും ഷൈന്‍ ടോം പ്രധാന വേഷത്തിലെത്തുന്നുണ്ട്.