ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ ഉടൻ

നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്.  പൊലീസ് പറഞ്ഞ സമയത്തിലും നേരത്തെയാണ് ഷൈൻ ഹാജരാജത്. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ എത്തിയത്. ചോദ്യംചെയ്യലിനായി 32 ചോദ്യങ്ങളാണ് പൊലീസ് തയാറാക്കിയിട്ടുള്ളത്. വിശദമായി ചോദ്യം ചെയ്യുമെന്ന് സെൻട്രൽ എസിപി കെ ജയകുമാർ പറഞ്ഞു.