ഇന്ന് പത്തരക്ക് നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ എത്തുന്നത്. കേസിൽ ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ് സംഘമെത്തി ചോദ്യം ചെയ്യലിന് നോട്ടീസ് കൈമാറിയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തിയത്.
ഷൈന്‍ വീട്ടിലില്ലാത്തതിനാല്‍ നടന്റെ പിതാവ് ചാക്കോയ്ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. മകന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈന്റെ പിതാവ് ചാക്കോ നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നല്‍കിയത്. കേസ് വെറും ഓലപ്പാമ്പ് എന്നാണെന്ന് പിതാവ് പറഞ്ഞു. 10 വര്‍ഷം കേസ് നടത്തിയ പരിചയമുണ്ട്. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. കേസാകുമ്പോള്‍ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്‌തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.