വീട്ടുപടിക്കല്‍ നില്‍ക്കുന്ന ഭാഗ്യം തട്ടിക്കളയരുത്.., ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവ രാജ്കുമാറിന് സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; മറുപടിയുമായി താരം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് ശിവ രാജ്കുമാര്‍.

ബെംഗളൂരുവില്‍ നടക്കുന്ന ഇഡിഗ സമുദായത്തിന്റെ സമ്മേളനത്തിലാണ് ഇഷ്ടമുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന നിര്‍ദേശം ശിവ രാജ്കുമാറിന് മുന്നില്‍ ശിവകുമാര്‍ വച്ചത്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് മറ്റൊന്നിനോടും താല്‍പര്യമില്ലെന്ന് പറഞ്ഞ ശിവ രാജ്കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി.

”ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകണം എന്നാണ് ഞാന്‍ ശിവ രാജ്കുമാറിനോട് പറയുന്നത്. സിനിമയില്‍ എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. എന്നാല്‍ ലോകസഭാ അംഗമെന്ന ബഹുമതി അങ്ങനെയല്ല. വീട്ടുപടിക്കല്‍ വന്ന നില്‍ക്കുന്ന ഭാഗ്യത്തെ കൈവിടരുത്” എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

”നിങ്ങള്‍ക്ക് വിനോദം നല്‍കുക എന്നതാണ് എന്റെ ദൗത്യം. എനിക്ക് അഭിനയമാണ് താല്‍പര്യം. രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്” എന്നാണ് ശിവ രാജ്കുമാര്‍ മറുപടി നല്‍കിയത്.

അതേസമയം, തന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീത ശിവ രാജ്കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും ശിവ രാജ്കുമാര്‍ തന്റെ മറുപടിയില്‍ വ്യക്തമാക്കി.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന