തിയേറ്ററുകളില്‍ മൂക്കുകുത്തി വീണ് ശാകുന്തളം; കളക്ഷന്‍ കേട്ട് ഞെട്ടി സിനിമാലോകം, നഷ്ടക്കണക്കുകള്‍ ഇങ്ങനെ

സാമന്ത നായികയായി എത്തിയ ശാകുന്തളം വന്‍ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ 50-60 കോടി ബജറ്റില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ തകര്‍ച്ചയാണ് നേരിട്ടതെന്ന റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്.

ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍ വെറും 7 കോടി മാത്രമാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം നിര്‍മ്മാതാവ് ദില്‍ രാജുവിന് ചിത്രം ഉണ്ടാക്കിയ നഷ്ടം 22 കോടിയുടേതാണ്.

ദസറ, ബലഗാം, എഫ് 3 ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അദ്ദേഹം. റിലീസിന് മുന്‍പ് ഒടിടി റൈറ്റ്‌സ് വഴി ചിത്രം വലിയ തുക നേടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റിലും വലിയ തുക നേടാന്‍ ദില്‍ രാജു ശ്രമിച്ചെങ്കിലും വിജയകരമായി കരാറിലെത്താന്‍ കഴിഞ്ഞില്ലെന്നും.

ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ച് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒരേ സമയം തിയറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യ ദിനം മുതല്‍ മോശം മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍