പതിനെട്ട് വര്‍ഷത്തിന് ശേഷം തെലുങ്കില്‍; ബിഗ് ബജറ്റ് ചിത്രത്തില്‍ 'മറിയം' ആയി ശോഭന

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്കില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ശോഭന. നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’ ചിത്രത്തിലാണ് ശോഭന അഭിനയിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോസ്റ്റര്‍ ആണിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

കാമിയോ റോളിലാണ് ചിത്രത്തില്‍ ശോഭന എത്തുന്നത്. മറിയം എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും അന്ന ബെന്നും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായെത്തുന്നത്. കലി എന്ന കഥാപാത്രമായാണ് കമല്‍ഹാസന്‍ ചിത്രത്തിലെത്തുന്നത്.

വില്ലന്‍ ആയാണ് കമല്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രം ജൂണ്‍ 27ന് തിയറ്ററുകളിലെത്തും.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Latest Stories

എസികള്‍ക്ക് 50 ശതമാനം വിലക്കിഴിവ്; 24 ബ്രാന്‍ഡുകള്‍ക്ക് 24 ദിനങ്ങളില്‍ വമ്പന്‍ ഓഫര്‍; കൈനിറയെ വാങ്ങാന്‍ എല്ലാ സാധങ്ങളുടെയും വില താഴ്ത്തും; 12 വയസ് തകര്‍ത്ത് ആഘോഷിക്കാന്‍ ലുലു മാള്‍

IPL 2025: ധോണി മാത്രം എന്തുകൊണ്ട് ഇപ്പോഴും കളിക്കുന്നു, അതുകൊണ്ട് മാത്രമാണ് അത്...; വമ്പൻ വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

'ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര കേസ്'; കേസ് കൊടുത്ത അച്ഛന്‍ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസുകാരും കുടുങ്ങും

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

ക്ലൈമാക്‌സ് അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു, എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത്.. ദുബായില്‍ നിന്നും റഷ്യയിലേക്ക്: പൃഥ്വിരാജ്

വിദ്വേഷ പരാമർശം; സിപിഎം നേതാവ് എംജെ ഫ്രാന്‍സിസിനെതിരെ കേസ്

വെടിനിർത്തലിന് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു

ഭാവനയോ അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ എന്നാണ് പലരും മാനേജരോട് ചോദിക്കുന്നത്, തമിഴില്‍ എനിക്ക് സംഭവിച്ചത്..: ഭാവന

'കുംഭമേള വരും തലമുറക്ക് ഉദാഹരണമായി മാറുന്ന മേള'; ലോക്സഭയിൽ നരേന്ദ്രമോദിയുടെ പ്രസ്താവന, പ്രതിഷേധിച്ച് പ്രതിപക്ഷം

കണ്ണൂരിലെ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം, അന്വേഷണത്തിന് പ്രത്യേക സംഘം