മകള്‍ നാരായണിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ശോഭന പങ്കുവയ്ക്കാറുള്ളു. കഴിഞ്ഞ വര്‍ഷത്തെ ലോക മാതൃദിനത്തില്‍ ആയിരുന്നു നാരായണിക്കൊപ്പമുള്ള ഡാന്‍സ് റീല്‍ ശോഭന പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം തന്നെ വളര്‍ന്ന മകളുടെ വീഡിയോ വൈറലായി മാറിയിരുന്നു. ശോഭന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പം തോക്കില്‍ ഉന്നം പിടിക്കുന്ന ശോഭനയെ ആണ് ചിത്രത്തില്‍ കാണാനാവുക. കൂടെയുള്ളത് മകള്‍ നാരായണിയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സ്‌റ്റോറിക്കൊപ്പം ക്യാപ്ഷനോ മറ്റ് വിവരങ്ങളോ ഒന്നും ശോഭന ചേര്‍ത്തിട്ടില്ല. അതേസമയം, ശോഭന ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടിയാണ് നാരായണി.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം മകളെ പരിചയപ്പെടുത്തിയിട്ടില്ല. ദത്ത് എടുത്ത മകളാണെങ്കിലും അമ്മയെ പോലെ തന്നെ എന്ന കമന്റുകളുമായാണ് പലരും എത്തുന്നത്. നേരത്തെ ശോഭനയ്ക്കൊപ്പം പൊതുവേദിയില്‍ നൃത്തം ചെയ്യുന്ന നാരായണിയുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ശോഭനയുടെ ഫാന്‍ പേജില്‍ ആയിരുന്നു വീഡിയോ എത്തിയത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘തുടരും’ ആണ് ശോഭനയുടെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.