എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

‘നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് നോവലിസ്റ്റ് ശോഭ ഡേ. വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരയെ ആക്ഷേപിച്ചിരിക്കുകയാണ് ശോഭ ഡേ. നെറ്റ്ഫ്‌ളിക്‌സില്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണുന്നത് വരെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.

”ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്‌ലിക്‌സിലെ ബിയോണ്ട് ദ് ഫെയറിടെയ്‌ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി.”

”എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് നാശമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു” എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.

അതേസമയം, ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മൂന്ന് സെക്കന്റ് ദൃശ്യം ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. നയന്‍താരയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതയില്‍ കേസ് നല്‍കിയിരിക്കുകയാണ് ധനുഷ് ഇപ്പോള്‍.

നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്ററിക്ക് ഇതിനകം സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. സ്വകാര്യ ജീവിതത്തെ കുറിച്ച് എവിടെയും വെളിപ്പെടുത്താത്ത കാര്യങ്ങള്‍ താരം ഡോക്യുമെന്ററിയിലൂടെ പറയുന്നത് ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ ചതിക്കപ്പെട്ടുവെന്ന തോന്നലാണ് ഡോക്യുമെന്ററി കണ്ടുകഴിഞ്ഞപ്പോള്‍ എന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചത്.

Latest Stories

കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി പരത്തി സിലിണ്ടർ നിറച്ച ട്രക്കിൽ നിന്നുള്ള വാതക ചോർച്ച

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത