ചരിത്രത്തെ വളച്ചൊടിക്കാതെ നിര്‍മ്മിച്ചു എന്നതാണോ മരക്കാറിന്റെ തെറ്റ്? സിനിമയ്‌ക്ക് എതിരെ കുപ്രചാരണങ്ങളാണ് നടക്കുന്നത്: ഷോണ്‍ ജോര്‍ജ്

മരക്കാര്‍ അറബിക്കടിന്റെ സിംഹം ചിത്രത്തിനെതിരെ കുപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്. ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. തന്റെ അഭിപ്രായത്തില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് മരക്കാറെന്നും ഷോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷോണ്‍ ജോര്‍ജിന്റെ കുറിപ്പ്:

കുറച്ച് ദിവസമായി എന്റെ മോന്‍ അപ്പൂസിന് കുറുപ്പ് സിനിമയിലെ പാട്ടുകള്‍ എല്ലാം കേട്ട് വലിയ ആഗ്രഹം കുറുപ്പ് സിനിമ കാണണമെന്ന്. രണ്ടാഴ്ചയായി എന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സമയക്കുറവ് മൂലം എനിക്ക് അതിന് സാധിച്ചില്ല. എന്നാല്‍ ഇന്നലെ പോയേക്കാം എന്നു വിചാരിച്ച് തിയേറ്ററില്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുറുപ്പ് സിനിമ മാറിപ്പോയി എന്നും മരക്കാറും, മറ്റൊരു സിനിമയുമാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു.

കുറുപ്പ് സിനിമ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാം എന്ന് വിചാരിച്ചാണ് വീട്ടില്‍ ചെന്നത്. എന്നാല്‍ വേറെ ഏതെങ്കിലും സിനിമയ്ക്ക് പോകാം അപ്പാ എന്ന് അവന്റെ ആവശ്യം അംഗീകരിച്ച് മരക്കാര്‍ സിനിമ കാണാന്‍ തീരുമാനിച്ചു. എന്നാല്‍ അടുത്ത സുഹൃത്തുക്കളോട് മരക്കാര്‍ സിനിമ കാണാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ വലിയ പാപം ചെയ്യാന്‍ പോകുന്ന രീതിയിലാണ് അവരെല്ലാം എന്നോട് പെരുമാറിയത്.

തിയേറ്ററില്‍ ചെന്നപ്പോഴും മറ്റൊരു സിനിമ കാണാന്‍ നില്‍ക്കുന്നവര്‍ ഞങ്ങളെ പരിഹാസത്തോടെയാണ് നോക്കിയത്. കാരണം ഈ സിനിമയെക്കുറിച്ച് സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അപഖ്യാതികള്‍ അത്ര വലുതായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു എന്നാല്‍ സിനിമ കണ്ടിട്ടേയുള്ളു എന്ന്.

വളരെ മോശമായിരിക്കും എന്ന കാഴ്ചപ്പാടിലാണ് ഓരോ മിനിറ്റും സിനിമ കണ്ടത് ഇന്റര്‍വെല്‍ ആയപ്പോള്‍ ഭാര്യയോട് ചോദിച്ചു ഇത്രയും ആളുകള്‍ മോശം പറയുന്ന ഈ സിനിമയില്‍ ഇതുവരെ എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല നിനക്ക് എന്തെങ്കിലും തോന്നിയോ എന്ന്.. ഞാനും അതാണ് അച്ചായാ ഓര്‍ത്തത് തനിക്കും ഒരു കുഴപ്പവും തോന്നിയിട്ടില്ല എന്ന്.

എന്നാല്‍ ഇന്റര്‍വെല്ലിന് ശേഷമായിരിക്കും മോശം എന്ന് ആളുകള്‍ പറഞ്ഞതെന്ന് വിചാരിച്ച് സിനിമ കാണല്‍ തുടര്‍ന്നു. അവസാനം വരെയും കണ്ടപ്പോഴും ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമ. ഒരു ചരിത്ര സിനിമ ചരിത്രത്തെ വളച്ചൊടിക്കാതെ നിര്‍മ്മിച്ചു എന്നതാണോ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്ത തെറ്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.

എന്ത് തന്നെയായാലും നിക്ഷ്പക്ഷമായി പറയട്ടെ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ആസൂത്രിതമാണെന്ന് പലരും പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല. കാരണം പ്രേക്ഷകര്‍ ആണല്ലോ ഒരു ചിത്രം നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ആ പ്രേക്ഷകരെയും സ്വാധീനിക്കാന്‍ തക്ക രീതിയില്‍ കുപ്രചരണങ്ങള്‍ ഈ സിനിമയ്‌ക്കെതിരെ നടന്നു എന്ന് സിനിമ കണ്ട ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. എന്റെ അഭിപ്രായത്തില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഇത്… എല്ലാവരും കണ്ടിരിക്കേണ്ട സിനിമ…

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്