നടന്‍ ശ്രീറാം നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം ആരോഗ്യാവസ്ഥ മോശമായ നിലയില്‍ ആയിരുന്നു നടന്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരില്‍ സംശയങ്ങളും ഉണ്ടാക്കിയിരുന്നു. കുടുംബവുമായി അകന്നു കഴിയുന്ന നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് പുറത്തുവിട്ടത്. ശ്രീറാം വിദഗ്ധ വൈദ്യ പരിചരണത്തിലാണെന്നും ഡോക്ടറുടെ ഉപദേശപ്രകാരം നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും സംവിധായകന്‍ അറിയിച്ചു.
ലോകേഷ് കനകരാജിന്റെ പോസ്റ്റ്:
നടന്‍ ശ്രീറാം വിദഗ്ധ ചികിത്സയിലാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പം അവധി എടുക്കുകയാണെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അവന്റെ സ്വകാര്യതയ്ക്കുള്ള ആവശ്യകതയെ മാനിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം വേദനാജനകമാണ്, കൂടാതെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്ഡേറ്റുകളോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലുമുള്ള എല്ലാ മീഡിയ പ്ലാറ്റ്ഫോമുകളോടും അഭ്യര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ആക്ഷേപകരമായ ഉള്ളടക്കമോ അഭിമുഖങ്ങളോ നീക്കം ചെയ്യാനും തിരിച്ചുവരവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ ഇടത്തെ മാനിക്കാനും ഞങ്ങള്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് അഭ്യര്‍ത്ഥിക്കുന്നു. അഭിമുഖങ്ങളില്‍ ചില വ്യക്തികള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളൊന്നും ഞങ്ങള്‍ അംഗീകരിക്കുന്നില്ല, അത് പൂര്‍ണ്ണമായും നിഷേധിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ തുടര്‍ച്ചയായ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ നന്ദി പറയുന്നു.
— Lokesh Kanagaraj (@Dir_Lokesh) April 18, 2025
അതേസമയം, ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രീറാം നടരാജന്‍ ശ്രദ്ധേയനാകുന്നത്. ബാലാജി ശക്തിവേലിന്റെ വഴക്ക് എന്ന് 18/9 എന്ന ചിത്രത്തിലൂടെയാണ് ശ്രീറാം ശ്രദ്ധ നേടുന്നത്. ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വില്‍ അമ്പു, മാനഗരം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2023 ഇരുഗപത്രു എന്ന ചിത്രത്തിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്.