Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ശ്രുതി രാമചന്ദ്രന്‍ തെലുങ്കിലേക്ക് ; അരങ്ങേറ്റം വിജയ് ദേവരകൊണ്ടയുടെ ‘ഡിയര്‍ കോമ്രേഡിലൂടെ

, 5:36 pm

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന തെലുങ്ക് ചിത്രം ഡിയര്‍ കോമ്രേഡില്‍ യുവനടി ശ്രുതി രാമചന്ദ്രനും. രാഷ്മിക മണ്ഡാന നായികയായെത്തുന്ന ഈ ചിത്രത്തില്‍ ശ്രുതിക്ക് പ്രധാനപ്പെട്ട ഒരു വേഷമാണെന്നാണ് റിപ്പോര്‍ട്ട് .ഡിയര്‍ കോമ്രേഡിന് പുറമേ തമിഴ് വെബ് സീരീസായ ഡോള്‍ ഹൗസ് ഡയറീസിലും നടി അഭിനയിക്കുന്നുണ്ട്.

ദുല്‍ഖര്‍ ചിത്രം ഞാനിലൂടെയാണ് ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രേതത്തിലെ വേഷമാണ് ശ്രുതിയെ ശ്രദ്ധേയയാക്കിയത്. ഈ രണ്ടു ചിത്രങ്ങള്‍ക്കും പുറമേ സണ്‍ഡേ ഹോളിഡേ, ചാണക്യ തന്ത്രം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സാണ് ശ്രുതിയുടെ പുതിയ മലയാള ചിത്രം.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ സിഐഎയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു എന്നാല്‍ ഇത് നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തി. ഇത് വളരെ വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന ഒരു ചിത്രമാണ്. ദുല്‍ഖറിന്റെ മലയാള ചിത്രം സിഐഎയുമായി യാതൊരു ബന്ധവും ഈ സിനിമയ്ക്കില്ല. ഇതൊരു കമ്മ്യൂണിസ്റ്റ് ചിത്രമല്ല. വിജയ് ഒരു വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Advertisement