ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അറിയാം, പക്ഷെ നിങ്ങള്‍ ദൈവം തിരഞ്ഞെടുത്ത ആളാണ്..; ആശംസകളുമായി ശ്രുതിയും അക്ഷരയും

എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. മക്കളായ ശ്രുതി ഹാസന്റെയും അക്ഷര ഹാസന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിങ്ങളൊരു അമൂല്യ രത്‌നമാണ് എന്നാണ് ശ്രുതി പറയുന്നത്.

”അപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങള്‍ അപൂര്‍വമായൊരു രത്നമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന് നിങ്ങളോടൊപ്പം നടക്കുക എന്നതാണ്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങള്‍.”

”നിങ്ങള്‍ ചെയ്യുന്ന അതിശയകരമായ ഓരോ കാര്യങ്ങളും അവേശത്തോടെയാണ് ഞാന്‍ കാണാറുള്ളത്. ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ. ജീവിതത്തില്‍ ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടാകട്ടെ. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ”എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

”സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ബാപ്പൂജി. റോക്ക്സ്റ്റാര്‍ അച്ഛനായും സുഹൃത്തായും നില്‍ക്കുന്നതിന് നന്ദി. നിങ്ങളെപ്പോലൊരു ജെന്റില്‍മാനെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്” എന്നാണ് അക്ഷര കുറിച്ചിരിക്കുന്നത്. നടി സരികയാണ് ശ്രുതിയുടെ അക്ഷരയുടെയും അമ്മ. 1988ല്‍ വിവാഹിതരായ സരികയും കമല്‍ഹാസനും 2004ല്‍ ആണ് വേര്‍പിരിഞ്ഞത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍