ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു; പരസ്പരം അണ്‍ഫോളോ ചെയ്തു, ഒന്നിച്ചുള്ള ചിത്രങ്ങളുമില്ല!

ശ്രുതി ഹാസനും കാമുകനായ ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ശന്തനു ഹസാരികയും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തോളമായി ഡേറ്റിങില്‍ ആയിരുന്നു ഇരുവരും. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും അണ്‍ഫോളോ ചെയ്യുകയും അടുത്തിടെ പോസ്റ്റ് ചെയ്ത ഒരുമിച്ചുള്ള ചിത്രങ്ങള്‍ കളയുകയും ചെയ്തിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും കഴിഞ്ഞ മാസമാണ് വേര്‍പിരിഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകളോട് ശ്രുതിയോ ശന്തനുവോ പ്രതികരിച്ചിട്ടില്ല. 2020ല്‍ കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്.

മുംബൈയിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിനിടയില്‍ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ നിഗൂഢമായൊരു പോസ്റ്റും പങ്കുവച്ചിരുന്നു.

”ഇതൊരു ഭ്രാന്തമായ യാത്രയാണ്. എന്നെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും പഠിക്കാന്‍ സാധിച്ചു. നമുക്ക് എന്താണോ വേണ്ടത്, നമ്മള്‍ എന്തായി തീരണമെന്നാണോ ആഗ്രഹിക്കുന്നത് അതിനൊന്നും ഒരിക്കലും ഖേദിക്കേണ്ടതില്ല” എന്നായിരുന്നു കുറിപ്പ്.

അതേസമയം, വിവാഹത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞ താരമാണ് ശ്രുതി ഹാസന്‍. ശന്തനുവിനോട് അളവില്‍ കൂടുതല്‍ പ്രണയമാണെന്നും എന്നാല്‍ വിവാഹം എന്ന സമ്പ്രദായത്തോട് താത്പര്യമില്ല എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ