നാല് മണിക്കൂറായി ഇവിടെ കുടുങ്ങി കിടക്കുകയാണ്.. ഒരു വിവരവും ലഭിച്ചിട്ടില്ല; പോസ്റ്റുമായി ശ്രുതി ഹാസന്‍, പിന്നാലെ ഇന്‍ഡിഗോയുടെ മറുപടി

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ വിമര്‍ശിച്ച് നടി ശ്രുതി ഹാസന്‍. വിമാനം വൈകിയതിനെ തുടര്‍ന്ന് നാല് മണിക്കൂറായി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് ശ്രുതി പറയുന്നത്. താനും മറ്റ് യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങി എന്നാണ് എക്‌സ് പോസ്റ്റില്‍ ശ്രുതി കുറിച്ചിരിക്കുന്നത്.

”ഞാന്‍ സാധാരണയായി പരാതികള്‍ ഉന്നയിക്കുന്ന ആളല്ല, പക്ഷേ ഇന്റിഗോയുടെ ഇന്നത്തെ അരാജകത്വം ശരിക്കും മടുപ്പിച്ചു, കഴിഞ്ഞ നാല് മണിക്കൂറുകളായി ഞങ്ങള്‍ വിമാനത്താവളത്തില്‍ ഒരു വിവരവും ലഭിക്കാതെ കുടുങ്ങി കിടക്കുകയാണ്. ഒരുപക്ഷേ നിങ്ങള്‍ക്ക് ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു.”

”യാത്രക്കാര്‍ക്ക് വിവരങ്ങളോ, മര്യാദയോ, വ്യക്തതയോ കൊടുക്കാമായിരുന്നു” എന്നാണ് ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ശ്രുതിയുടെ പോസ്റ്റ് വൈറലായതോടെ പലരും ഇന്‍ഡിഗോയ്‌ക്കെതിരെ തിരിഞ്ഞു. എയര്‍ലൈന്റെ ഉപഭോക്ത സേവനത്തെ കുറിച്ച് പരാതി പറയുകയും ശ്രുതിയെ പിന്തുണയ്ക്കുകയുമാണ് പലരും ചെയ്തത്.

അധികം വൈകാതെ ശ്രുതിക്ക് ഇന്റിഗോ മറുപടി നല്‍കി. മുംബൈയിലെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനം വൈകാന്‍ കാരണമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എയര്‍പോര്‍ട്ട് ടീം ഉപഭോക്താക്കളെ സഹായിക്കുന്നതിനും അവരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പരമാവധി ശ്രമിക്കുമെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും ഇന്‍ഡിഗോ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി