രഹസ്യ വിവാഹം ചെയ്ത് ശ്രുതി ഹാസന്‍? ഓറിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു! പ്രതികരിച്ച് താരം

നടി ശ്രുതി ഹാസന്‍ രഹസ്യ വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. തന്റെ കാമുകന്‍ ശാന്തനു ഹസാരികയെ താരം വിവാഹം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇതില്‍ പ്രതികരണവുമായി ശ്രുതിയും രംഗത്തെത്തി. താന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയാണ് ശ്രുതി എത്തിയിരിക്കുന്നത്.

ഒരു ചെറിയ കാര്യം പോലും തുറന്നു പറയുന്ന താന്‍ ഈ കാര്യം മറച്ചുവെക്കുന്നത് എന്തിനാണെന്നും ശ്രുതി ചോദിക്കുന്നു. ”എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, ഒരു ചെറിയ കാര്യം പോലും പുറത്തുപറയുന്ന ഞാന്‍ എന്തിനാണ് ഇത് ഒളിച്ചുവെക്കുന്നത്. എന്നെ അറിയാത്ത ആളുകളെ, നിങ്ങളൊന്ന് ക്ഷമിക്കൂ” എന്നാണ് ശ്രുതിയുടെ പ്രതികരണം.

ശാന്തനുവും ഈ വര്‍ത്തകളോട് പ്രതികരിച്ചിട്ടുണ്ട്. ”നിങ്ങള്‍ എല്ലാവരും ഒന്ന് അടങ്ങൂ, ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. ഞങ്ങളെ അറിയാത്തവര്‍ അഭ്യൂഹങ്ങള്‍ പരത്തുന്നത് ദയവായി അവസാനിപ്പിക്കൂ” എന്നാണ് ശാന്തനു കുറിച്ചത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ഓറി അവത്രമണിയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ശ്രുതി ഹാസന്റെ ഭര്‍ത്താവിനെ താന്‍ ആരാധിക്കുന്നുണ്ടെന്നും അതിനാല്‍ നടി തന്നോട് മോശമായി പെരുമാറി എന്നുമാണ് കുറിച്ചത്. ഇത് ചര്‍ച്ചയാവുകയായിരുന്നു.

അതേസമയം, ‘സലാര്‍’ ആണ് ശ്രുതിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. 300 കോടിക്ക് അടുത്ത് കളക്ഷന്‍ ആണ് ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ‘ദ ഐ’, ‘ദകോയിട്’ എന്നീ ചിത്രങ്ങളാണ് ശ്രുതിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍