ബൈജു സന്തോഷിന് മമ്മൂട്ടി ഫാന്‍സിന്റെ ആദരം; നിറകണ്ണുകളോടെ താരം- വീഡിയോ

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. അടുത്തിടെ ഇറങ്ങുന്ന പ്രമുഖ ചിത്രങ്ങളിലെല്ലാം തന്നെ ബൈജുവിന്റെ സാന്നിധ്യമുണ്ട്. ഇവയില്‍ മിക്കതും ഏറെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ലൂസിഫറിലെ റോള്‍ ഇതില്‍ എടുത്തു പറയേണ്ടതാണ്. കുറഞ്ഞ ഡയലോഗുകളില്‍ പോലും കൈയടി വാങ്ങുന്ന നടന്‍. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്കിലും ശ്രദ്ധേയമായ വേഷത്തില്‍ ബൈജു എത്തി കൈയടി നേടിയിരിക്കുന്നു.

മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ പ്രിയതാരത്തെ മമ്മൂട്ടി ഫാന്‍സ് ആദരിച്ചു. ഖത്തറില്‍ നടത്തിയ ഷൈലോക്ക് സിനിമയുടെ ഫാന്‍സ് ഷോയുടെ ഭാഗമായാണ് ബൈജുവിന് ആദരവ് നല്‍കിയത്. നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള ബൈജുവിനെ പൊന്നാട അണിയിച്ചു. തന്റെ ജീവിത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ച മമ്മൂട്ടി ഫാന്‍സിന് നിറകണ്ണുകളോടെയാണ് ബൈജു നന്ദി പറഞ്ഞത്.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ വലംകൈയായി ബൈജു എത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു മികച്ച ചിത്രമാണ്, കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ ഇറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ സന്തത സഹചാരി ആയ ബോസ്‌കോ എന്ന കഥാപാത്രമായാണ് ബൈജു എത്തിയത്. ആ വര്‍ഷത്തെ മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ ഒന്നായി കോട്ടയം കുഞ്ഞച്ചന്‍. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴും ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം