'ഡബ്ബിംഗ് ടൈമിലും മമ്മൂക്ക വേറെ ലെവല്‍'; അത്ഭുതപ്പെട്ട് രാജ് കിരണ്‍; വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സംഭാഷണ ശൈലി അനായാസമായി മമ്മൂട്ടി ഡബ്ബ് ചെയ്യുന്ന വീഡിയോ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബിബിന്‍ മോഹനാണ് പുറത്തുവിട്ടത്.

“ഡബ്ബിംഗ് ടൈമിലും വേറെ ലെവല്‍ പരിപാടികള്‍ ആയിരുന്നു മമ്മുക്ക” എന്ന അടിക്കുറിപ്പോടെയാണ് ബിബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഡബ്ബിംഗ് കണ്ട് ആശ്ചര്യപ്പെട്ട് നില്‍ക്കുന്ന തമിഴ് നടന്‍ രാജ് കിരണിനെയും വീഡിയോയില്‍ കാണാം. രാജ് കിരണും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മീനയാണ് നായിക. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

അബ്രാഹ്‌മണരെ പൂജാരിമാരാക്കിയ നാട്; കഴകക്കാരന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജോലി ചെയ്യണം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ മത്സരിക്കും, സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല: ഇര്‍ഷാദ്

നവീൻ ബാബുവിൻ്റെ മരണം: എത്തിയത് കളക്ടർ ക്ഷണിച്ചിട്ടെന്ന് പി പി ദിവ്യ

'വിഎസ് പ്രത്യേക ക്ഷണിതാവ്', സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന് എംവി ഗോവിന്ദൻ

വിദ്വേഷ പരാമർശം: പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

കെഎൽ രാഹുലിന് ഒരു ശത്രു ഉണ്ട്, അത് പക്ഷേ ഒരു ബോളർ അല്ല: സഞ്ജയ് മഞ്ജരേക്കർ

ജഡേജ ഒന്നും അല്ല, എന്നെക്കാൾ മികച്ചവനാണ് ആ താരം; ലോകത്തിലെ ഏറ്റവും ഫീൽഡറെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്‌സ്

വലിയ ഇതിഹാസമൊക്കെയായിരിക്കും പക്ഷേ വാക്കുകൾ സൂക്ഷിക്കുക, സുനിൽ ഗവാസ്‌കർക്ക് അപായ സൂചന നൽകി ഇൻസമാം; സംഭവം ഇങ്ങനെ

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല; ജില്ലാ പ്രസിഡന്റ് വീട്ടിലെത്തിയത് അനുവാദം വാങ്ങാതെ; പൊട്ടിത്തെറിച്ച് എ പത്മകുമാര്‍; ചാക്കിടാന്‍ പോയവര്‍ നാണംകെട്ടു

ഹിന്ദു ഐക്യത്തെ തകര്‍ക്കുന്ന കുലംകുത്തികള്‍; സവര്‍ണ്ണ തമ്പുരാക്കന്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ ഹിന്ദു സമൂഹം ഒന്നാകെ ഉണരണം; കൂടല്‍മാണിക്യ വിഷയത്തില്‍ വെള്ളാപ്പള്ളി