എസ്.ഐ സാജനും മിന്നലടിച്ചോ; മിന്നല്‍ മുരളിയിലെ ആരും ശ്രദ്ധിക്കാതെ പോയ 87 അബദ്ധങ്ങള്‍

സിനിമാപ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യക്ക് പുറത്തേക്കും സാന്നിധ്യമറിയിച്ചിരുന്നു.

എന്നാല്‍ ചിത്രത്തില്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാത്ത 87 അബദ്ധങ്ങള്‍ സംഭവിച്ചിട്ടെന്ന് പറയുകയാണ് ഒരു യൂട്യൂബര്‍. കിരണ്‍ ജോണ്‍ ഇടികുള എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇതുസംബന്ധിച്ച ഒരു വീഡിയോ പുറത്തുവരുന്നത്.

‘അബദ്ധങ്ങളൊന്നുമില്ലാത്ത ഒരു സിനിമ പോലുമില്ല, അതിനാല്‍ ഈ അബദ്ധങ്ങളൊന്നും സിനിമയെ നെഗറ്റീവായി ബാധിക്കുന്നില്ല,’ എന്ന ക്യാപ്ഷനിലൂടെയാണ് ചാനല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തുടക്കത്തിലെ ഉത്സവ പറമ്പില്‍ നാടകം നടക്കുമ്പോഴുള്ള സീനില്‍ വേദിയിലുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും രക്ഷപ്പെട്ടില്ല, പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ജെയ്സണ് വരുന്ന ലെറ്ററിലെ പിശക്, ചായക്കടയില്‍ ഇരിക്കുന്ന എസ്.ഐയുട വാച്ചിന്റെ ഗതി മാറിയത്, കഥാപാത്രങ്ങളുടെ വ്യത്യസ്ത ഷോട്ടുകളിലുള്ള വ്യത്യസ്ത വസ്ത്രങ്ങള്‍, സൂക്ഷിച്ച് നോക്കിയാല്‍ ജെയ്സണെ എസ്.ഐ സാജന്‍ തല്ലുമ്പോള്‍ കയ്യ് മുഖത്തിന്റെ അടുത്തുകൂടെ പോലും പോകുന്നില്ല ഇതെല്ലാം വീഡിയോയിലുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍