'ഇനി ആ സ്ഥാനത്തേക്ക് ആരുമില്ല, എല്ലാ അര്‍ത്ഥത്തിലും'; സിബി മലയില്‍

ഇന്നസെന്റിന്റെ സ്ഥാനത്ത് പകരം വെക്കാന്‍ ഇനി ആരുമില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. അഭിനേതാവ് എന്ന നിലയിലും സാംസ്‌കാരിക നായകന്‍ എന്ന നിലയിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഇന്നസെന്റിന്റെ പൊതുദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സിബി മലയിലിന്റെ പ്രതികരണം.

‘ഇന്നസെന്റേട്ടന് പകരമായി ഇനി ആ സ്ഥാനത്തേക്ക് ആരുമില്ല. ഒരു അഭിനേതാവ്, സുഹൃത്ത്, സാംസ്‌കാരിക നായകന്‍ എന്നീ നിലകളിലൊക്കെ സംഭവിച്ചിരിക്കുന്നത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍’, സിബി മലയില്‍ പറഞ്ഞു.

Read more

കടവന്ത്ര രാജീവ് ?ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനെത്തിച്ചു. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നില്‍ നടന് ആദരാഞ്ജിലികളര്‍പ്പിരക്കാന്‍ എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകീട്ട് മൂന്നു മുതല്‍ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.