ഇന്‍കേം ഇന്‍കേം...ശബ്ദം മലയാളത്തിലേക്കും; സിദ് ശ്രീറാം ഇഷ്‌കിനായി പാടുന്നു

പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആദ്യമായി മലയാള സിനിമയില്‍ പാടുന്നു. ഷൈന്‍ നിഗമിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഇഷ്‌കിലാണ് സിദ് ശ്രീറാം പാടുന്നത്. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന ഇഷ്‌ക്കിലെ ഗാനം ഉടന്‍ റിലീസ് ചെയും.

രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രം “നോട്ട് എ ലവ് സ്റ്റോറി” എന്ന ടാഗ് ലൈനോടെയാണ് ഒരുങ്ങുന്നത്. കൊച്ചിക്കാരനായ സച്ചിദാനന്ദനും കോട്ടയംകാരിയായ വസുധയും തമ്മില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ. സച്ചിദാനന്ദനായി ഷെയിന്‍ നിഗമും വസുധയായി ആന്‍ ശീതളും അഭിനയിക്കുന്നു.

Read more

മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഈ മാസം തന്നെ തന്നെ ചിത്രം റിലീസിന് എത്തിയേക്കും.