ഈ കഥയില്‍ സെക്സ് ഒഴിവാക്കാന്‍ പറ്റില്ല; കാരണം തുറന്നുപറഞ്ഞ് സിദ്ധാര്‍ഥ്

ഒരേ സമയം രണ്ടുചിത്രങ്ങളുമായി വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. സൗബിന്‍ അഭിനയിക്കുന്ന ജിന്നും റോഷന്‍ മാത്യുവും സംഘവും അഭിനയിക്കുന്ന ചതുരവുമാണ് ഉടനെ തിയേറ്ററിലെത്തുന്നത്.

ഇപ്പോഴിതാ ചതുരം എന്ന സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സിദ്ധാര്‍ഥ്. ചതുരം് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ഇറോട്ടിക് സിനിമയല്ല. പക്ഷേ ലൈംഗികത ഉള്ളൊരു കഥയാണെന്ന് പറയം. ഈ കഥയില്‍ സെക്‌സ് ഒഴിച്ചുകൂടാന്‍ പറ്റില്ല. എ സര്‍ട്ടിഫിക്കറ്റ് എന്നു പറയുമ്പോള്‍ പോലും ഇത് പതിനെട്ട് വയസ്സിന് മുകളിലുള്ള നമ്മുടെ നാട്ടിലെ ഏതൊരാള്‍ക്കും കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ്.

എ സര്‍ട്ടിഫിക്കറ്റ് എന്നു പറഞ്ഞാല്‍ അതിന് എന്തോ ഭ്രഷ്ട് ഉള്ളതുപോലെ കാണുന്നവര്‍ ഇപ്പോഴുമുണ്ട്. പക്ഷേ ഇതിലുള്ള ഇറോട്ടിസം കഥയില്‍ അനിവാര്യമായ ഒന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും അതൊരു അലോസരമായി തോന്നില്ല. ഇതില്‍ അശ്ലീലമില്ല. സിദ്ധാര്‍ഥ് വ്യക്തമാക്കി.

ഗ്രീന്‍വിച് എന്റര്‍ടെയ്ന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനോയ് തോമസ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റര്‍ ദീപു ജോസഫ്, വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് അഭിലാഷ് എം., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം.ആര്‍. രാജകൃഷ്ണന്‍, സ്റ്റില്‍സ് ജിതിന്‍ മധു, പ്രൊമോഷന്‍സ് പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ സീറോ ഉണ്ണി.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന