വിവാഹമല്ല കഴിഞ്ഞത്.. ഒന്നിച്ചുള്ള ചിത്രവുമായി അദിതിയും സിദ്ധാര്‍ഥും! പ്രതികരിച്ച് താരങ്ങള്‍

കഴിഞ്ഞ സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോപിക് ആയിരുന്നു സിദ്ധാര്‍ഥിന്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹവാര്‍ത്ത. കുറേക്കാലത്തെ ലിവിംഗ് ടുഗദര്‍ റിലേഷന് പിന്നാലെ ഇരുവരും വിവാഹിതരായി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തങ്ങള്‍ വിവാഹിതരായിട്ടില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍ ഇപ്പോള്‍.

തങ്ങളുടെ വിവാഹനിശ്ചയമാണ് കഴിഞ്ഞത് എന്നാണ് ഇരുവരും തങ്ങളുടെ ചിത്രം പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. മോതിരം അണിഞ്ഞിരിക്കുന്ന ചിത്രം പങ്കുവച്ച് ‘അങ്ങനെ അവള്‍ യെസ് പറഞ്ഞു, എന്‍ഗേജ്ഡ്’ എന്നാണ് സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.


2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അദിതിയും സിദ്ധാര്‍ഥും പ്രണയത്തിലാകുന്നത്. തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായി എന്ന വാര്‍ത്തകള്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്.

സിദ്ധാര്‍ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണിത്. 2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനാകുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്.

ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. രണ്ട് വര്‍ഷത്തോളം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. 2007ല്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2009ല്‍ വിവാഹിതരായ ഇവര്‍ 2013ല്‍ വേര്‍പിരിഞ്ഞു.

Latest Stories

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം