ബലാത്സംഗ കേസിന് പിന്നില്‍ അമ്മ-ഡബ്ല്യുസിസി പോര്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

തനിക്കെതിരായ ബലാത്സംഗ കേസിന് പിന്നില്‍ താരസംഘടനയായ ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാണെന്ന് നടന്‍ സിദ്ദിഖ്. തന്നെ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയാണ് എന്നുമാണ് സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരി പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കാളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, ഡബ്ല്യുസിസിക്കെതിരായ ആരോപണം ജാമ്യത്തിന് വേണ്ടി സിദ്ദിഖ് കെട്ടിച്ചമച്ചതാണെന്ന് തിരക്കഥാകൃത്തും ഡബ്ല്യൂസിസി അംഗവുമായ ദീദീ ദാമോദരന്‍ പറഞ്ഞു. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകളാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.

Latest Stories

അംബാനിയുടെ മകന്റെ ചെവിക്ക് പിടിച്ച് സെബി; ജയ് അന്‍മോല്‍ അംബാനി സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കി; കനത്ത പിഴ ചുമത്തി

സൂപ്പർ ലീഗ് കേരളയിൽ റഫറിയിങ്ങിനെതിരെ പരാതി നൽകി മലപ്പുറം എഫ്‌സി

മയക്കുഗുളിക ആവശ്യപ്പെട്ട് ഒപിയിൽ, വിസമ്മതിച്ച ഡോക്ടർക്ക് നേരെ കത്തി കാട്ടി ഭീഷണി; ദൃശ്യങ്ങൾ പുറത്ത്

IND vs BAN: ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നത് വൈസ് ക്യാപ്റ്റനില്ലാതെ!, കാരണം ഇതാണ്

വികലാംഗനായ 'ക്യാപ്റ്റൻ'; അനധികൃത സ്വർണം പിടിച്ചെടുക്കൽ മുതൽ തൃശൂർ പൂരം കലക്കൽ വരെ എല്ലാം മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ എന്ന് പിവി അൻവർ എംഎൽഎ

പാകിസ്ഥാനെ തോല്‍പ്പിച്ചു, എന്നിട്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവുന്നില്ല; കാരണം തുറന്നുപറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍

'ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കുക'; സിദ്ദിഖിനായി പത്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ്

അന്‍വര്‍ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിക്കരുത്; പ്രതികരണങ്ങളില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും; അച്ചടക്കവാളോങ്ങി എംവി ഗോവിന്ദന്‍

മക്കളായ ഉയിർ, ഉലഗിൻ്റെ രണ്ടാം ജന്മദിനം ഗ്രീസിൽ ആഘോഷിച്ച് നയൻതാരയും വിഘ്‌നേഷ് ശിവനും

ഐപിഎല്‍ 2025: അശ്വിനും ഷമിയും സിഎസ്‌കെയിലേക്ക്, നീക്കങ്ങള്‍ തുടങ്ങി