സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രം ചതുരത്തിന് തിയേറ്ററില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. സ്വാസിക വിജയ്, അലന്‍സിയര്‍, റോഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചതുരത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.
ചതുരം എന്ന സിനിമയില്‍ ലൈംഗികതയുണ്ട്. പക്ഷേ, അതു മാത്രമാണ് ആ സിനിമ പറയുന്നതെന്നു നിങ്ങള്‍ ഒരിക്കലും കരുതരുത്. ചിലര്‍ക്കു അങ്ങനെയൊരു മുന്‍വിധി ഉണ്ടായിരുന്നെന്നു എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സിനിമ തുടങ്ങുന്ന സമയത്ത് ഈ വിഷയങ്ങളൊന്നും എന്നെ അലട്ടിയിരുന്നില്ല.
എന്നാല്‍, റിലീസ് സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. പക്ഷേ, ഒടുവില്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തതോടെ പലരുടെയും മുന്‍വിധി തെറ്റാണെന്നു തെളിയിക്കാനായി. അദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
പ്രശാന്ത് പിള്ള ആണ് സിനിമയുടെ സംഗീതം. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിതാ അജിത്തും ജോര്‍ജ് സാന്തിയാഗോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനും വിനോയി തോമസും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വര്‍മ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്.