സിദ്ധാര്‍ത്ഥ് ഭരതന്റെ 'ചതുരം'; ട്രെന്‍ഡ് മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ടീസര്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ചതുരം’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. മലയാള സിനിമയില്‍ പുതിയൊരു ജോണര്‍ ആരംഭിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് സിനിമയുടെ ടീസര്‍ എന്നാണ് സിനിമാപ്രേമികളുടെ പ്രതികരണം.

സംഘര്‍ഷഭരിതമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ് പതിനെട്ട് സെക്കന്റ് മാത്രമുള്ള ടീസര്‍. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നീ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

2019 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Read more