'ഗ്ലാമറസ് റോളില്‍ സ്വാസിക'; 'ചതുരം' റിലീസ് തിയതി പ്രഖ്യാപിച്ചു

റോഷൻ മാത്യൂസ്, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രമാക്കി സിദ്ധാർത്ഥ് ഭരതൻ ഒരുങ്ങുന്ന ചിത്രം’ചതുര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 16ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ സിദ്ധാർത്ഥ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്തോ ഒരു സസ്പെൻസ് ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറിൽ നിന്നും വ്യക്തമായിരുന്നു. റോഷൻ മാത്യൂസ്, സ്വാസിക എന്നിവർക്കൊപ്പം അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാർഥ് ഭരതനാണ് വിനോയ്‌ തോമസ്.

Read more

ഛായാഗ്രഹണം പ്രദീഷ്‌ വർമ്മ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റർ ദീപു ജോസഫ്‌, വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യർ, കലാ സംവിധാനം അഖിൽ രാജ് ചിറയിൽ, മേക്കപ്പ് അഭിലാഷ് എം., പ്രൊഡക്‌ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ജിതിൻ മധു, പ്രൊമോഷൻസ് പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ സീറോ ഉണ്ണി.