'നന്മമരമല്ല വരയന്‍, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രം'

സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് ഒരുക്കുന്ന ചിത്രമാണ് “വരയന്‍”. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ സിജുവിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. കപ്പൂച്ചിന്‍ വൈദികനായാണ് ചിത്രത്തില്‍ താരം വേഷമിടുന്നത്. നന്മമരമല്ല വരയനിലെ കഥാപാത്രം, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രമാണ് എന്നാണ് സത്യം സിനിമാസ് പറയുന്നത്.

നന്മമരമല്ല വരയന്‍, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രമാണ് ചിത്രത്തിലേത്. ബാക്കിയെല്ലാം ഉടന്‍ പുറത്തിറങ്ങുന്ന ഗാനവും ട്രെയ്‌ലറും സംസാരിക്കും എന്നാണ് സത്യം സിനിമാസ് പ്തികരിച്ചിരിക്കുന്നത്.

ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രജീഷ് രാമന്‍ ആണ്.

ചിത്രസംയോജനം ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പി.ആര്‍.ഒ. എ.എസ് ദിനേശ്, മീഡിയ പ്രമോഷന്‍സ് മഞ്ജു ഗോപിനാഥ്, ഓണ്‍ലൈന്‍ പ്രമോഷന്‍സ് എം.ആര്‍ പ്രൊഫഷണല്‍. മെയ് മാസം കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Latest Stories

'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ബോബി ചെമ്മണൂർ പൊലീസ് കസ്റ്റഡിൽ; നടപടി ഹണി റോസിന്റെ പരാതിയിൽ

സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഹണി റോസിന്റെ പരാതിയില്‍ നടപടി

പെരിയ ഇരട്ട കൊലപാതക കേസ്; മുൻ എംഎൽഎ അടക്കമുള്ള 4 പ്രതികളുടെ ശിക്ഷക്ക് സ്റ്റേ