മാനാട് രണ്ടാം ഭാഗം വരുന്നു

ചിമ്പുവിനെ കേന്ദ്ര കഥാപാത്രമാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്’. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരമൊരു സീക്വലിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.നവംബര്‍ 24ന് സിനിമയുടെ റിലീസിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. സിനിമയുടെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയുടെ അവസാനമാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന ടീം പങ്കുവെച്ചത്.

117 കോടിയ്ക്ക് മുകളിലായിരുന്നു മാനാട് ബോക്‌സോഫീസില്‍ നിന്ന് നേടിയെടുത്തത്. ചിമ്പുവിന്റെ സിനിമകളില്‍ വെച്ച് ഇതേറ്റവും ഉയര്‍ന്ന തുകയാണ്. അബ്ദുല്‍ ഖാലിക്ക് എന്ന വ്യക്തി ഒരു ടൈം ലൂപ്പില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം.

എസ് ജെ സൂര്യ ആയിരുന്നു സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശനായിരുന്നു മാനാടിലെ നായിക. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയുടെ സങ്കേതം നിര്‍വഹിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ