മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു: സത്യാവസ്ഥ പറഞ്ഞ് സിമി

സിനിമ- ടെലിവിഷന്‍ രംഗത്ത് സജീവമായ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തെത്തിയതിനു ശേഷം സുഹൃത്ത് സിമിയുമായി ചേര്‍ന്ന് “ബ്ലാക്കീസ്” എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ താരം ആരംഭിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ “മഞ്ജുവുമായി പിരിയാനുള്ള കാരണം” എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ട് സിമി വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്

വീഡിയോയില്‍ മഞ്ജു ഈ വാര്‍ത്തയുടെ സത്യാവസ്ഥ പങ്കുവെയ്ക്കുന്നു.. “”സത്യം അതല്ല കുറെ നാളായി ഇവള്‍ എന്നോട് പറയുകയാണ് ഒറ്റക്ക് ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍. കാരണം ഞങ്ങള്‍ ഒരുമിച്ചു കാണുന്നത് വളരെ കുറവാണ് . അപ്പോള്‍ ഒരുമിച്ചുള്ള വീഡിയോകള്‍ എടുക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ ഒറ്റക്ക് തുടങ്ങിയാല്‍ ഒരു രക്ഷേം ഉണ്ടാകില്ല എന്ന് പറഞ്ഞൊഴിവായതാണ് ആദ്യം. അതിനു ശേഷമാണ് പിന്നീട് ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയത്.

അല്ലാതെ മഞ്ജു ഒഴിവാക്കി, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു എന്ന് കേള്‍ക്കുന്നതില്‍ യാതൊരു സത്യവും ഇല്ല, ആദ്യം യൂ ട്യൂബ് ചാനല്‍ ഞങ്ങള്‍ തുടങ്ങി കഴിഞ്ഞപ്പോള്‍ ആണ് ബിഗ് ബോസിലേക്ക് പോകുന്നത്. അന്ന് ആ വ്‌ലോഗ് മുമ്പോട്ട് പോകുന്നതിന്റെ ഇടയില്‍, ആ ചാനലിന്റെ കമന്റ് ബോക്‌സില്‍ ചിലര്‍ വന്നിട്ട് പറഞ്ഞു, ആ തള്ളയേ ഒഴിവാക്കൂ, ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി. മഞ്ജുവിനെ വേണ്ട എന്ന് പറഞ്ഞു. “- താരം വിശദീകരിച്ചു

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം