'നസീർ സാർ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യില്ല, അറിയാതെ പറ്റിപ്പോയതാണ്'; തന്റെ ശബ്ദം പോയതിനെക്കുറിച്ച് കലാ രഞ്ജിനി

മലയാള സിനിമയിലെ മൂന്നു സഹോദരിമാരിൽ മൂത്ത സഹോദരിയാണ് കലാ രഞ്ജിനി. മൂന്ന് പേരും സിനിമയിലെ വിവിധ തലങ്ങളിൽ തങ്ങളുടെ കഴിവുകൾ തേച്ചു മിനുക്കി. 1980 കളിലാണ് കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത്. സഹോദരിമാരായ കൽപ്പനയും ഊർവശിയും ചെയ്ത പോലുള്ള ചാലഞ്ചിം​ഗ് വേഷങ്ങൾ പൊതുവേ കലാ രഞ്ജിനിക്ക് ലഭിച്ചിരുന്നില്ല. എങ്കിലും കിട്ടിയ വേഷങ്ങളെല്ലാം വേറിട്ട കഥാപാത്രങ്ങളായിരുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കലാ രഞ്ജിനി. എന്നാൽ കലാരഞ്ജിനി ഇടയ്ക്ക് ഇടയ്ക്കാണ് സിനിമകളിൽ എത്തുന്നത്. ആ കഥാപാത്രങ്ങൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടുകയും ചെയ്യും. ഒടിടിയിൽ സൂപ്പർ ഹിറ്റായി മാറിയ ഭരതനാട്യത്തിലാണ് നിലവിൽ കലാ രഞ്ജിനി അഭിയിച്ചത്. സായ് കുമാറിന്റെ ഭാര്യയുടെ വേഷമായിരുന്നു കലാ രഞ്ജിനി ചെയ്തത്.

മിക്ക സിനിമകളിലും കലാ രഞ്ജിനിക്ക് പലപ്പോഴും ‍ഡബ്ബിം​ഗ് വോയ്സ് ആണ് ഉള്ളത്. കലാ രഞ്ജിനി സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ വളരെ വിരളമാണ്. ഭരതനാട്യത്തിൽ നടി സ്വന്തം വോയ്സ് തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നതും. ഇപ്പോഴിതാ തന്റെ ശബ്ദം പോയത് എങ്ങനൊണ് തുറന്നു പറയുകാണ് കലാ രഞ്ജിനി.

വർഷങ്ങൾക്ക് മുൻപ് പ്രേം നസീർ സാറിന്റെ പെയറായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം എന്ന് കലാ രഞ്ജിനി പറഞ്ഞു. അതിൽ ബ്ലെഡ് വൊമിറ്റ് ചെയ്യുന്നൊരു സീനുയിരുന്നുവെന്നും കലാ രഞ്ജിനി കൂട്ടിച്ചേർത്തു. അന്ന് ചുവന്ന പൊടിയിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് അത്തരം സീനുകൾ എടുത്തോണ്ടിരുന്നത്. പക്ഷേ മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ് ആയിപ്പോയി. അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. അറിയാതെ പറ്റിപ്പോയതാണെന്നും കലാ രഞ്ജിനി പറഞ്ഞു.

വെള്ളസാരി ആയിരുന്നു ആ സീനിൽ ഞാൻ ഉടുത്തിരുന്നത്. അതിലാകണ്ടെന്ന് കരുതി നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്. അതൊഴിച്ചത് മാത്രമെ എനിക്ക് ഓർമയുള്ളൂ. ശ്വാസനാളം ചുരുങ്ങി. എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ ആദ്യം ബാധിക്കുന്നത് ശ്വാസ നാളത്തെയും ആണ് എന്നാണ് കലാ രഞ്ജിനി പറഞ്ഞത്. ഭരതനാട്യത്തിന്റെ പ്രമോഷനിടെ മനോ​രമ ഓൺലൈനിനോട് ആയിരുന്നു കലാ രഞ്ജിനിയുടെ വെളിപ്പടുത്തൽ.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ