'ഹൃദയം സ്‍നേഹം കൊണ്ട് നിറയ്ക്കുക, അത്രയധികം നീ സുന്ദരിയാകും'; മകൾക്ക് ജന്മദിനാശംസകളുമായി സിത്താര കൃഷ്‍ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ പ്രധാനിയാണ് സിത്താര കൃഷ്‍ണകുമാർ. സിത്താരയ്ക്കൊപ്പം തന്നെ മകൾ സാവൻ ഋതുവും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ കുഞ്ഞ് സായുവിന് ജന്മദിനം ആശംസിച്ചുകൊണ്ട് സിത്താര പങ്കുവച്ച കുറുപ്പാണ് സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാവുന്നത്. കുഞ്ഞുമണി എന്ന് വിളിച്ചാണ് കുറിപ്പ് തുടങ്ങുന്നത്.

കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വർഷം കൂടി വലുതായി. അതുപോലെ നിന്റെ ഹൃദയവും. അത് സ്‍നേഹം കൊണ്ടു നിറയ്ക്കുക. നീ എത്രത്തോളം സ്‍നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും. അത്രത്തോളം നീ ആത്മവിശ്വാസം നേടും.

കൂടുതൽ കരുത്തയാകും. സ്‍നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്‍നേഹിക്കപ്പടുന്നതിലും നീ സന്തോഷം കണ്ടെത്തുക, സായുവിന് ജന്മദിന ആശംസകൾ എന്നാണ് സിത്താര കൃഷ്‍ണകുമാർ എഴുതിയിരിക്കുന്നത്.

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്രപിന്നണി ​ഗാന രംഗത്തെത്തിയത്. തുടർന്ന് മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാൻ സിത്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു