'കപ്പേള'യുടെ തെലുങ്ക് പകര്‍പ്പവകാശം സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്

മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന “കപ്പേള” സിനിമയുടെ തെലുങ്ക് പര്‍പ്പവകാശം സ്വന്തമാക്കി സിതാര എന്റര്‍ടെയിന്‍മെന്റ്‌സ്. അല്ലു അര്‍ജ്ജുന്റെ ഹിറ്റ് ചിത്രം “അല വൈകുണ്ഠപുരമുലോ”, “ജെഴ്‌സി” തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാണക്കമ്പനിയാണ് സിതാര എന്റര്‍ടെയിന്‍മെന്റ്‌സ്.

ഇതോടെ സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് പര്‍പ്പവകാശം നേടിയ മൂന്നാമത്തെ മലയാള ചിത്രമായിരിക്കുകയാണ് കപ്പേള. “പ്രേമം”, “അയ്യപ്പനും കോശിയും” എന്നിവയാണ് മുമ്പ് സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് പകര്‍പ്പവകാശം സ്വന്തമാക്കിയ മറ്റു മലയാള ചിത്രങ്ങള്‍.

നടനും ദേശീയ പുരസ്‌ക്കാര ജേതാവുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മാര്‍ച്ച് 6ന് തിയെറ്ററുകളില്‍ എത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം പിന്‍ വലിക്കുകയായിരുന്നു. ജൂണ്‍ 22നാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

https://www.facebook.com/VishnuUshaVenu/posts/3165071733585204

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം