ഭൂമിയിലെത്തി റേഡിയോ നന്നാക്കുന്ന ഏലിയന്‍! ഒപ്പം ശിവകാര്‍ത്തികേയനും; 'അയലാന്‍', ടീസര്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘അയലാന്‍’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. അന്യഗ്രജീവി ഭൂമിയിലേക്ക് എത്തുന്നത് പ്രമേയമാക്കിയാണ് ഈ സയന്‍സ് ഫിക്ഷന്‍ മൂവി ഒരുക്കിയിട്ടുള്ളത്. ഏലിയന്‍ എത്തുന്ന രകസകരമായ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ ആണ് ‘അയലാന്‍’ ഒരുക്കുന്നത്. രാകുല്‍ പ്രീത് സിങ് ആണ് നായിക. ശരത് കേല്‍കര്‍ ആണ് വില്ലന്‍. യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. അന്‍പറിവ് ആണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിവേക്, മദന്‍ കര്‍ക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണ് അയലാന്‍ നിര്‍മിക്കുന്നത്. ചിത്രം 2024 പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

അതേസമയം, ‘എസ്‌കെ 21’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം രാജ്കുമാര്‍ പെരിയസ്വാമിയാണ്. കമല്‍ഹാസന്റെ രാജ് കമലാണ് ശിവകാര്‍ത്തികേയന്‍ ചിത്രം നിര്‍മിക്കുന്നത്.

Latest Stories

CSK VS DC: ഞെട്ടിക്കാൻ ഒരുങ്ങി ധോണിയും ചെന്നൈയും, ഇന്നത്തെ മത്സരത്തിൽ ആ മാറ്റം കാണാം; ആഘോഷമാക്കാൻ ആരാധകർ

MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാലാവകാശ കമ്മീഷന്‍

ചെന്നൈയില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പരിശോധനയ്ക്ക് പിന്നാലെ

MI VS LSG: ഇത് താൻടാ നായകൻ, ലക്നൗവിനെ ഒറ്റക്ക് പൂട്ടി ഹാർദിക്; എറിഞ്ഞത് തകർപ്പൻ സ്പെൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി

IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

CSK UPDATES: ആ ഇന്ത്യൻ താരം ആണ് ക്രിക്കറ്റിൽ എന്റെ പിതാവ്, അയാൾ നൽകിയ ഉപദ്ദേശം...; മതീഷ പതിരണ പറഞ്ഞത് ഇങ്ങനെ

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്