ഒടിടി തിയേറ്ററുകള്‍ക്ക് ഒരു ഭീഷണിയല്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍. മുമ്പ് ് സീരിയലുകള്‍ വന്നപ്പോഴും പ്രതിഷേധം വന്നിരുന്നുവെന്നും ഒടിടിയില്‍ ഒരു സിനിമ വന്നു എന്ന് പറഞ്ഞു സിനിമകള്‍ വിലക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ള താരങ്ങളെ വിലക്കുകയും ഫാന്‍സ് ഷോ നിരോധിക്കുകയും ചെയ്ത തിയേറ്റര്‍ സംഘടനായ ഫിയോക്കിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ‘തിയേറ്ററില്‍ കളക്ഷന്‍ നേടുന്ന ഏത് പ്രവണതയും അത് ഫാന്‍സ് ഷോയെങ്കില്‍ അങ്ങനെ നമ്മള്‍ സ്വാഗതം ചെയ്യും. ഫാന്‍സ് വന്നാല്‍ ഹൗസ്ഫുള്‍ കളക്ഷനല്ലേ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം തിയേറ്റര്‍ ഉടമകള്‍ക്ക് ലഭിക്കും. അതിനെ ഞങ്ങള്‍ എന്തിന് എതിര്‍ക്കണം? അതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ ഇല്ലാതെയാക്കുക അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ ഞങ്ങള്‍ എതിര്‍ക്കും’ അദ്ദേഹം പറഞ്ഞു.
Read more
‘സിനിമയോടുള്ള ആഗ്രഹം കൊണ്ടുവന്നവര്‍ ആകണം ഏത് സംഘടനയുടെ തലപ്പത്ത് വരേണ്ടത്. ഇത് രാഷ്ട്രീയമല്ല. ദുല്‍ഖര്‍ സല്‍മാന്റെ ഒരു പടം അല്ലെങ്കില്‍ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ വരുന്ന നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ സിനിമകളെ വിലക്കും എന്ന് പറയുന്ന ഒരു സംഘടനയ്ക്കും ചിത്രങ്ങള്‍ നല്‍കില്ല എന്നും അദ്ദേഹം അറിയിച്ചു.