'ഹൈദര്‍ മരക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല'; സംവാദത്തിനിടയില്‍ കുതിച്ചെത്തി തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി

“ധ്രുവം” സിനിമയിലെ വില്ലന്‍ ഹൈദര്‍ മരക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന വാദവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി. മലയാള സിനിമയിലെ രാഷ്ട്രീയ നിലപാടുകളിലെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ സംവാദത്തിനിടെയാണ് എസ്. എന്‍ സ്വാമിയുടെ പ്രതികരണം.

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളുടെ മതത്തെ കുറിച്ചുളള ചര്‍ച്ചക്കിടെയാണ് ധ്രുവം സിനിമയിലെ വില്ലന്‍ ഹൈദര്‍ മരയ്ക്കാറെ കുറിച്ച് പരാമര്‍ശമുണ്ടായത്. ഹൈദര്‍ മരയ്ക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാണ് എസ്.എന്‍. സ്വാമി സദസില്‍ നിന്ന് വേദിയിലേക്ക് എത്തിയത്.

ആദ്യ സിനിമയിലെ നായിക പി.കെ റോസി നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞ് സംവിധായിക വിധു വിന്‍സെന്റാണ് സംവാദം തുടങ്ങിയത്. തനിക്ക് പൂര്‍ണമായും ബോധ്യമുളള രാഷ്ട്രീയമാണ് സിനിമകളിലൂടെ മുന്നോട്ടു വച്ചിട്ടുളളതെന്ന് സിബി മലയില്‍ വ്യക്തമാക്കി. പൂര്‍ണമായും രാഷ്ട്രീയ ശരിയെന്ന അവകാശവാദവുമായെത്തുന്ന സിനിമകളെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്ന് ബി.ഉണ്ണികൃഷ്ണന്റെ വിമര്‍ശിച്ചു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ