'ഇവിടെ കമന്റ് ഇട്ടിട്ട്, ആ ലൗഡ്‌സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കെട്ടോ'; രചനയുടെ കാളി ചിത്രങ്ങള്‍ക്ക് കമന്റിട്ട സ്‌നേഹയ്ക്ക് മറുപടി

ഭദ്രകാളി തീമിലുള്ള ഫോട്ടോഷൂട്ടില്‍ തിളങ്ങി നടി രചന നാരായണന്‍കുട്ടി. കഴുത്തില്‍ നാരങ്ങ മാലയും, ദേഹം മുഴുവനും നീല നിറം പൂശി, കൈയില്‍ കാല്‍ത്തളയും പിടിച്ച് ചുവന്ന വസ്ത്രം ധരിച്ചുള്ള രചനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. വിജയദശമിയോട് അനുബന്ധിച്ചാണ് ചിത്രങ്ങള്‍ എത്തിയത്.

താരങ്ങളും ആരാധകരുമായി നിരവധി പേരാണ് രചനയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ലവ് ഇമോജികളുമായി എത്തിയ നടി സ്‌നേഹ ശ്രീകുമാറിന്റെ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രചന പങ്കുവച്ച എല്ലാ ചിത്രങ്ങള്‍ക്കും കമന്റുമായി സ്‌നേഹ എത്തിയിട്ടുണ്ട്. ഒരു കമന്റിന് വന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.

”ആ ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്‌സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കെട്ടോ” എന്നാണ് സ്‌നേഹയുടെ കമന്റിന് ആര്‍. മൈക്കല്‍ എന്ന അക്കൗണ്ടില്‍ നിന്നുമെത്തിയ മറുപടി. നേരത്തെ ശ്രിദ്ധ, എസ്തര്‍ എന്നീ താരങ്ങളുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച ലൗഡ്‌സ്പീക്കര്‍ പരിപാടി വിവാദത്തിലായിരുന്നു.

നടി രശ്മിയും സ്നേഹയും സിനിമാലോകത്ത് നടക്കുന്ന വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. താന്‍ വ്യക്തിപരമായി ആരെയും അപമാനിച്ചിട്ടില്ല. ആ പ്രോഗ്രാമില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന സുശീല, തങ്കു എന്നിവരാണ് അഭിപ്രായങ്ങള്‍ പറഞ്ഞത് എന്നാണ് സ്‌നേഹ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി