പ്രണയം നാഗചൈതന്യയുമായി, വിവാഹം മറ്റൊരാളുമായി', ശോഭിത ധൂലിപാലയ്ക്ക് ആശംസകള്‍ അറിയിച്ച് കമന്റുകള്‍; കാരണം ഇതാണ്..

ആരാധകരെ ഞെട്ടിച്ച് ശോഭിത ധൂലിപാലയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. വിവാഹത്തിന്റെ ചിത്രമാണ് ശോഭിത പങ്കുവച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും അതിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചതോടെ താരം വിവാഹിതയായെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയരാന്‍ തുടങ്ങി.

എന്നാല്‍ ഈ ചിത്രങ്ങള്‍ ഒരു പരസ്യത്തിന് വേണ്ടി എടുത്തതായിരുന്നു. പരസ്യമാണെന്ന് അറിയാതെ ചിലര്‍ വിവാഹാശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ശോഭിത ഒരുപോലെ സജീവമാണെങ്കിലും തെന്നിന്ത്യയില്‍ അത്ര പ്രശസ്തയല്ല.

സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായി എന്ന ഗോസിപ്പ് വന്നതോടെയാണ് നടി തെന്നിന്ത്യയിലും ശ്രദ്ധ നേടുന്നത്. നാഗചൈതന്യയുമായുള്ള ഗോസിപ്പിന് ശേഷം നടിയുടെ പേര് സിനിമാ ലോകത്ത് തന്നെ ചര്‍ച്ചയാവകയായിരുന്നു.

നാഗചൈതന്യ-ശോഭിത ഗോസിപ്പുകള്‍ക്കിടെ സാമന്തയും പ്രതികരണവുമായി എത്തിയിരുന്നു. ഗോസിപ്പിന് പിന്നില്‍ സമാന്തയുടെ പിആര്‍ ടീം ആണെന്ന റിപ്പോര്‍ട്ടിനെതിരെ ആയിരുന്നു നടി രംഗത്ത് വന്നത്. സ്ത്രീകള്‍ക്ക് എതിരെയുള്ള ഗോസിപ്പ് സത്യമാവുകയും പുരുഷന്‍മാര്‍ക്കെതിരെ വരുന്ന ഗോസിപ്പുകള്‍ സ്ത്രീകള്‍ നിര്‍മ്മിക്കുന്നതാണെന്നുമുള്ള ചിന്താഗതി തെറ്റാണെന്ന് സമാന്ത വ്യക്തമാക്കിയിരുന്നു.

അതേസമയം, വിവാഹ മോചനം ഉണ്ടാക്കിയ വിവാദങ്ങള്‍ ഒരുവിധം അവസാനിച്ചിരിക്കെയാണ് സമാന്തയ്ക്ക് അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചത്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് നടി സാമന്ത.

സാമന്തയുടെ രോഗവിവരം അറിഞ്ഞ് നാഗചൈതന്യ താരത്തെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തകളാണെന്നും പ്രചാരണങ്ങളുണ്ട്. സാമന്ത വീട്ടിലാണുള്ളത്, നാഗചൈതന്യ അവരെ സന്ദര്‍ശിച്ചിട്ടില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി