'മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയതല്ലേ, അഹങ്കാരി... എന്താ പൊള്ളിയോ നിനക്ക്?; ആരാധകന്റെ പ്രവർത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച നസ്‌ലനെ വിമർശിച്ച് സോഷ്യൽ മീഡിയ

സെൽഫി എടുക്കാനെത്തിയ ആരാധകന്റെ പ്രവർത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച നടൻ നസ്‌ലനെ വിമർശിച്ച് സോഷ്യൽ മീഡിയ. അപ്രതീക്ഷിതമായി തോളിൽ കൈയ്യിട്ട് ആരാധകൻ സെൽഫി എടുക്കുമ്പോൾ അസ്വസ്ഥനാകുന്ന നസ്‌‌ലെന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നസ്‌‌ലെന്‍റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്‌‌ലെന്‍റെ ചിത്രമെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതും ഇതിനിടയിൽ ഒരാൾ നസ്‌‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കുന്നതുമാണ് വീഡിയോ. എന്നാൽ ഇതിൽ അസ്വസ്ഥനായ നസ്‌ലൻ ‘ടാ വിടടാ വിടടാ’ എന്നും പറഞ്ഞ് ആ കൈ എടുത്ത് മാറ്റുന്നതും കാണാം. ആരാധകൻ തോളിൽ കൈ ഇട്ടതിലുള്ള അസ്വസ്ഥത നസ്‌ലൻ്റെ മുഖത്ത് വ്യക്തമാണ്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. ‘ഒരു ആളുടെ ശരീരത്തിൽ അയാളുടെ അനുവാദം ഇല്ലാതെ തൊടുന്ന കോമാളികളെ ഇങ്ങനെ തന്നെ ഊക്കി വിടണം’ എന്നാണ് ഒരാൾ കുറിച്ചത്. ‘തോളിൽ കയ്യിടാൻ മാത്രം ബന്ധം ഇല്ലല്ലോ. അപ്പോൾ ശല്യം ചെയ്യരുത്…’ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ‘ഇവന്റെ ഒക്കെ ഫോട്ടോ എടുക്കാൻ പോയ ഫാൻ നെ പറഞ്ഞാൽ മതി’ എന്നാണ് മറ്റൊരു കമന്റ്.

‘സ്വന്തം റെസ്പെക്ട് കളഞ്ഞു ഇവരുടെ ഒക്കെ പുറകെ എന്തിനാ പോണെന്നു മനസിലാകുന്നില്ല, അവരും നമ്മളെപ്പോലെ മനുഷ്യരാണ്, ദൈവം ഒന്നും അല്ല, ജീവൻ രക്ഷിക്കുന്ന ഡോക്ടർക്ക് ഇവരേക്കാൾ റെസ്പെക്ട് കൊടുക്കാം’ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം എന്ത് ജാഡയാ തോളിൽ പിടിച്ചന്ന് പറഞ്ഞു തോൾ ഉരുകി പോവില്ല, കൈ എടുക്കാൻ പറഞ്ഞതിൽ എന്താണ് ഇത്ര തെറ്റ്, ഇവൻ വിനയത്തിൻ്റെ ഹോൾസേൽ ആണല്ലോ. എല്ലാ സമയവും ഒരുപോലെ ആവില്ലല്ലേ’ എന്നൊക്കെയാണ് മറ്റ് ചില പ്രതികരണങ്ങൾ.

Latest Stories

ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ അടച്ചു; ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ ഇന്ത്യ 26 ഇടത്ത് അടിച്ചിട്ടു; പഞ്ചാബിലെ ജനവാസ മേഖലകളിലും ഡ്രോണുകളെത്തി

പാക്കിസ്ഥാനില്‍ ഭൂചലനം; 10 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനത്തിന്റെ തീവ്രത 4.0

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

ജൈവവൈവിധ്യ സംരക്ഷണം; ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാര തിളക്കത്തില്‍

പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍