ക്യാമറയ്ക്ക് നേരെ ടോര്‍ച്ചടിച്ച് പൃഥ്വിരാജിന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍; ചര്‍ച്ചയാവുന്നു

പൃഥ്വിരാജിന്റെ വീഡിയോ എടുക്കാനെത്തിയവര്‍ക്ക് നേരെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ടോര്‍ച്ചടിച്ച സംഭവം ചര്‍ച്ചയാകുന്നു. വീഡിയോ എടുക്കാനെത്തിയവര്‍ക്ക് നേരെയാണ് ജീവനക്കാര്‍ ടോര്‍ച്ചടിച്ചത്. പൃഥ്വിരാജിന്റെ ജീവനക്കാര്‍ ചെയ്തത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയാക്കുന്നത്.

വിഷയത്തില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. ഹോളിവുഡില്‍ പോലും ഇല്ലാത്തത്ര സെക്യൂരിറ്റി സെറ്റപ്പ് എന്തിനാണെന്ന തരത്തിലും പ്രേക്ഷകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. പബ്ലിക് പ്രോഗ്രാമുകളില്‍ വരുമ്പോള്‍ ഇത്തരം പ്രവണത വച്ചുപൊറുപ്പിക്കാനാവില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

സിനിമ കണ്ട് ആസ്വദിച്ചാല്‍ പോരേ, എന്തിനാണ് ഇവരുടെയൊക്കെ പിറകെ പോകുന്നത് എന്ന അഭിപ്രായങ്ങളും എത്തുന്നുണ്ട്. എന്നാല്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ അടക്കമുള്ള പ്രമുഖ താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇങ്ങനെ ചെയ്യാറുണ്ട്.

അതേസമയം, എമ്പുരാന്‍ എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അടുത്ത വര്‍ഷം മാര്‍ച്ച് 25ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്