അങ്ങനെ അണ്ണന്റെ മാവും പൂത്തു..; ഷൈനിന്റെ പോസ്റ്റിന് താഴെ ചോദ്യങ്ങളോട് ചോദ്യം, പ്രതികരിക്കാതെ താരം

കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹോട്ട് ടോപിക്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും യാതൊരു ക്യാപ്ഷനുമില്ലാതെ പങ്കുവച്ച ചിത്രത്തില്‍ കൂടെ ആരാണുള്ളത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

കപ്പിള്‍ ഫോട്ടോ എന്ന് തോന്നിപ്പിക്കും തരത്തിലുള്ളതാണ് ചിത്രം. വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് മുടി അഴിച്ചിട്ട് സണ്‍ ഗ്ലാസും ധരിച്ച് ഷൈനിന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന യുവതിയെ ഫോട്ടോയില്‍ കാണാം. ബ്ലാക് ടീ ഷര്‍ട്ടും സണ്‍ഗ്ലാസുമാണ് ഷൈനിന്റെ വേഷം.

ഈ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തി. ‘യാര് ഇന്ത ദേവതൈ സാര്‍, അങ്ങനെ കൃഷ്ണന്‍ കുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, യാര് ഇവള്‍ യാര്, ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് പ്രണയം, രണ്ടാളും ഒരേ പൊളി, നിങ്ങള്‍ തമ്മില്‍ ലവ് ആണോ’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

എന്നാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഷൈന്‍ ഇതുവരെ തയ്യാറായിട്ടില്ല. താരം ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം, ‘അയ്യര്‍ കണ്ട ദുബായ്’, ‘ആറാം തിരുകല്‍പ്പന’, ‘ദേവര’, ‘പാരഡൈസ് സര്‍ക്കസ്’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

Latest Stories

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്