'ചതിച്ചതാ ആ പരട്ട വക്കീല്‍', കോള്‍ഡ് കേസിലെ ഈവ മരിയയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ; പോസ്റ്റുകള്‍ക്ക് ട്രോള്‍ പൂരം

പൃഥ്വിരാജിന്റെ “കോള്‍ഡ് കേസ്” സിനിമയിലെ സുപ്രധാനമായ ഫെയ്‌സ്ബുക്ക് പേജ് തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ. ഈവ മരിയ എന്ന കഥാപാത്രത്തിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടി ആത്മീയ രാജന്‍ ആണ് ചിത്രത്തില്‍ ഈവ മരിയ എന്ന കഥാപാത്രമായി എത്തിയത്.

എന്നാല്‍ ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഒരു പ്രധാന കാര്യം മിസ്സിംഗ് ആണെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് നിര്‍ണ്ണയകമാകുന്ന വാരണാസിയിലെ ചിത്രം ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. സിനിമയില്‍ ഏറെ ചര്‍ച്ചയായ ചിത്രങ്ങളില്‍ ഒന്നാണത്.

പോസ്റ്റുകളിലെ തീയതികളും കൃത്യമാണ്. വക്കീല്‍ ഹരിത മോന്‍സി മനക്കല്‍ എന്ന കഥാപാത്രത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രൊഫൈലുകളില്‍ ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.

സിനിമ ചിത്രീകരണത്തിന്റെ ഭാഗമായോ, പ്രചാരണത്തിന് വേണ്ടിയോ ആവാം ഇത്തരത്തില്‍ കഥാപത്രങ്ങളുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ അണിയറക്കാര്‍ സൃഷ്ടിച്ചത്. ഈവ മരിയയുടെ ഓരോ പോസ്റ്റുകള്‍ക്ക് താഴെയും കമന്റുകളുടെ ആഘോഷമാണ്.

“”പാവം.. കോടികളുടെ സ്വത്ത് ഉണ്ടായതിന്റെ പേരില്‍ മൃഗീയവും പൈശാചികവുമായ കൊലപാതകത്തിന് ഇരയാകേണ്ടി വന്ന സഹോദരി””, “”ചതിച്ചതാ ആ പരട്ട വക്കീല്‍”” എന്നാണ് ചില കമന്റുകള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം