ആദ്യം ദേഷ്യം പിടിച്ച് വിഗ്ഗ് വലിച്ചെറിയും പിന്നീട് അടുത്ത് വിളിച്ച് അഞ്ഞൂറ് രൂപ തരും

70കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് എംജി സോമന്‍. 1973 ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തിയത്. സോമന്റെ ദേഷ്യം സിനിമാ സെറ്റുകളിലെ പേടി സ്വപ്നമായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ദേഷ്യം വന്നുകഴിഞ്ഞാല്‍ എന്താണ് പറയുന്നത് എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ പ്രയാസമായിരിക്കും.

പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാള്‍ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാല്‍ സോമന്‍ തന്റെ തലയില്‍ ഇരിക്കുന്ന വിഗ് എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്.

പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയില്‍ വയ്ക്കുകയും ചെയ്യും. ശേഷം ആരോടാണോ ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്. സാരമില്ലടാ, പോട്ടെ.. ദേഷ്യം വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നുവത്രേ. എന്നാല്‍ ചിലര്‍ 500 രൂപ കിട്ടാന്‍ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും സിനിമയില്‍ നിന്നുള്ള പലരും പറഞ്ഞിട്ടുണ്ട്.

‘ചട്ടക്കാരി” എന്ന ചിത്രമാണ് സോമനെന്ന നടനെ മുന്‍നിരയിലെത്തിച്ചത്. പിന്നീട് മാന്യശ്രീ വിശ്വാമിത്രന്‍, ചുവന്നസന്ധ്യകള്‍, സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്നു. മലയാള സിനിമയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ച അപൂര്‍വ്വ ബഹുമതിയും സോമനാണ്. 1978-ല്‍ 44 ചിത്രങ്ങളില്‍ നായകനായി.